എം. കര്‍ത്തമ്പു അനുസ്മരണം നടന്നു

വെള്ളിക്കോത്ത് : അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയും, പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവും, അജാനൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടുമായിരുന്ന എം കര്‍ത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികവും അനുസ്മരണ പരിപാടിയും സി.പി. ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിക്കോത്ത് അഴീക്കോടന്‍ ക്ലബ്ബ് പരിസരത്ത് വച്ച് നടന്നു. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം വെള്ളിക്കോത്ത് ബ്രാഞ്ച് സെക്രട്ടറി അനീഷ് ആലിങ്കാല്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍, ശിവജി വെള്ളിക്കോത്ത്, അജാനൂര്‍ ലോക്കല്‍ സെക്രട്ടറി വി.വി.തുളസി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍,പി. മനോജ് കാരക്കുഴി എ. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. തെരുവത്ത് ബ്രാഞ്ച് സെക്രട്ടറി കെ.വി. രാജീവന്‍ സ്വാഗതം പറഞ്ഞു. കെ. കര്‍ത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി രാവിലെ നടന്ന പ്രഭാത ഭേരിയില്‍ ഏരിയ കമ്മിറ്റിയംഗം ശിവജി വെള്ളിക്കോത്ത് പതാക ഉയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *