കാല്‍നട യാത്ര പോലും ദുസ്സഹമായ റാണിപുരം കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി റാണിപുരം വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍

രാജപുരം: ശക്തമായ കാലവര്‍ഷത്തില്‍വെള്ളം കുത്തിയൊഴുകി യാത്ര പോലും ദുസ്സഹമായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന റാണിപുരം കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി റാണിപുരം വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍.
റാണിപുരം വനസം രക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍, ട്രഷറര്‍ എം.കെ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ കെ രാഹുല്‍, വിഷ്ണു കൃഷ്ണന്‍, വന സംരക്ഷണ സമിതി എക്‌സിക്യൂട്ടിവ് മെമ്പര്‍ ടിറ്റോ വരകുകാലായില്‍ , വാച്ചര്‍ എ വേണുഗോപാലന്‍, എം.കെ ബാലകൃഷ്ണന്‍, ശശിധരന്‍ എ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *