പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജ്യന്യ പി എസ് സി പരിശീലനം എം. രാജഗോപാലന്‍ എം എല്‍ എഉദ്ഘാടനം ചെയ്തു

രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ പി എസ് സി പരിശീലനം ആരംഭിച്ചു. ഇന്നുമുതല്‍ മൂന്നുമാസം തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം ഉദ്യോഗാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

സൗജന്യ പി എസ് സി പരിശീലനത്തിന്റെ ഉദ്ഘാടനം പൂടംകല്ല് ബാങ്ക് ഓഡിറ്റോറിയത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ദീപു ദാസ് ,ബാങ്ക് ഡയറക്ടര്‍ ജിനോ ജോണ്‍, പി എസ് സി പരിശീലകന്‍ രമേശ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *