വയനാടിന്റെ അതിജീവനത്തിന് യുവതയുടെ കൈത്താങ്ങ് സ്‌നേഹ ചായ കടയുമായി ഡി. വൈ. എഫ്. ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി

കാഞ്ഞങ്ങാട് : വയനാടിലെ ഉരുള്‍ പൊട്ടലില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനു കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃക സൃഷ്ടിച്ച് സ്‌നേഹ ചായ കടയുമായി ഡി. വൈ. എഫ്. ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി. കാഞ്ഞങ്ങാട് ടൗണില്‍ ആരംഭിച്ച സ്‌നേഹ ചായക്കടയില്‍ ചായയും പലഹാരവും നല്‍കി ആളുകള്‍ അവര്‍ക്ക് ഇഷ്ട്ടമുള്ള തുക ബോക്‌സില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് ചായക്കടയുടെ പ്രവര്‍ത്തനം. പരിപാടിയുടെ ഉത്ഘാടനം പ്രശസ്ത സിനിമാ താരങ്ങളായ പി. പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും ഉണ്ണിരാജ് ചെറുവത്തൂറുംചേര്‍ന്ന് നിര്‍വഹിച്ചു. ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലാപ്പാടം, ബ്ലോക്ക് ഉപഭാരവാഹികളായ യതിഷ് വാരിക്കാട്ട്, ഡോ. ആര്യ. എ. ആര്‍ തുടങ്ങിയവര്‍ പരുപാടിയില്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു. ചായക്കടയുടെ ഉദ്ഘാടനവും മറ്റ് പ്രവര്‍ത്തനങ്ങളും അവിടെ നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുശാല്‍നഗറിലെ ജാന്‍വി എന്ന വിദ്യാര്‍ത്ഥിനി തന്റെ രക്ഷിതാവിനോടൊപ്പം എത്തി താന്‍ ശേഖരിച്ചുവച്ച നാണയ തുട്ടുകളടങ്ങിയ ഭണ്ഡാരം സംഘാടകര്‍ക്ക് കൈമാറിയത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

Leave a Reply

Your email address will not be published. Required fields are marked *