മാരത്തോണ്‍, ഫ്‌ലാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു

2024 ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി എച്ച്.ഐ.വി /ഐഡ്സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി മാരത്തോണ്‍, ഫ്‌ലാഷ് മോബ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ ആര്‍ട്ട്‌സ് & സയന്‍സ് പ്രഫഷണല്‍ കോളേജുകളിലെ കുട്ടികള്‍ പങ്കെടുത്തു. മാരത്തണ്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജോയല്‍ വര്‍ഗീസ് (കാര്‍ഷിക കോളേജ് പടന്നക്കാട് ) വൈശാഖ് (നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പടന്നക്കാട്), ഗജേന്ദ്ര സിങ് (കാര്‍ഷിക കോളേജ് പടന്നക്കാട്) യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിഖില സി, ജ്യോതിശ്രീ എം, നീതു കെ വി (മൂന്ന്‌പേരും നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പടന്നക്കാട് )യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട് നേഴ്‌സിംങ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി വര്‍ഷ ജിതിന്‍ ഒന്നാം സ്ഥാനം നേടി. തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനില്‍ നിന്നും പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് വരെ സംഘടിപ്പിച്ച മാരത്തോണ്‍ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുജാത കെ വി ഫ്‌ലാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ബാബു അധ്യക്ഷത വഹിച്ചു .നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പടന്നക്കാട് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഫ്‌ലാഷ് മോബ് മത്സരത്തില്‍ സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കോട്ടപ്പാറ ഒന്നാം സ്ഥാനവും, നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, പടന്നക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലാ ടി ബി ഓഫീസര്‍ ഡോ. സന്തോഷ് കെ, ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ പ്രശാന്ത് സയന, ടെക്നിക്കല്‍ അസിസ്റ്റന്‍ഡ് ചന്ദ്രന്‍ എം , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രകാശന്‍ ചന്തേര , സിജോ ജോസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *