വയനാട് ദുരന്തം:മകളുടെ വിവാഹ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹിമാന്‍കാലിച്ചാംപാറ

അമ്പലത്തറ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പലത്തറ കാലിച്ചാംപാറയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹിമാന്‍ മകളുടെ വിവാഹ ദിവസം സംഭാവന നല്‍കി.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈ :പ്രസിഡന്റ് സംഭാവന ഏറ്റുവാങ്ങി. അമ്പലത്തറ സബ് ഇന്‍സ്‌പെക്ടര്‍ സുമേഷ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, സി.പി.ഐ.എം ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ്, പി.ജയകുമാര്‍ എന്നിവരും പങ്കെടുത്തു.അബ്ദുള്‍ റഹിമാന്‍ സാജിത ദമ്പതികളുടെ മകള്‍ സഫൂറയുടെ വിവാഹദിനത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *