കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയുഷി ബി കൃഷ്ണ മാതൃകയായി

കോടോത്ത്: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയുഷി ബി കൃഷ്ണ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി സ്വരൂക്കൂട്ടി വെച്ച ചെറിയ തുക വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി സ്‌കൂളിനും നാടിനും മാതൃകയായി.ഉദയപുരം ബാലകൃഷ്ണന്‍ -ശ്യാമള ദമ്പതികളുടെ മകളാണ് ആയുഷി ബി കൃഷ്ണ.കുട്ടിയില്‍ നിന്നും തുക ഹെഡ് മാസ്റ്റര്‍ അശോകന്‍ ഏറ്റു വാങ്ങി.സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് , സ്റ്റാഫ് സെക്രട്ടറി പ്രസീജ , കായികധ്യാപകന്‍ ജാനാര്‍ദ്ദനന്‍ , അധ്യാപകരായ സുമേഷ്, അമല്‍, സിന്ധുകല, നിധീഷ്, രശ്മി, രേഷ്മ, ഹരിപ്രിയ, പ്രീതി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *