ചെറു പനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ആന്‍ ജെയ്സണ്‍ ആണ് മിഠായി വാങ്ങുവാനും പോക്കറ്റ് മണിയായും മാതാപിതാക്കള്‍ നല്കിയ തുക നിക്ഷേപിച്ചിരുന്ന കുടുക്കയിലെ പണം മുഴുവനും ദുരിത ബാധിതര്‍ക്കായി നല്‍കിയത്.സ്കൂള്‍ അസംബ്ലിയില്‍ വച്ച് പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സംഭാവന ഏറ്റുവാങ്ങി.