ഹിരോഷിമ ദിനം:യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍

കൊട്ടോടി:യുദ്ധഭീകരതക്കെതിരെ മുന്നറിയിപ്പും ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളുടെ ഹിരോഷിമ ദിനാചരണം.കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യുണിറ്റിന്റെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ ഒപ്പ് ശേഖരണം,സഡാക്കൊ കൊറ്റി നിര്‍മ്മാണം എന്നിവ നടത്തി.പ്രിന്‍സിപ്പാള്‍ ജോബി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശരണ്യ എല്‍, അധ്യാപകരായ ഷിനിത്ത് പാട്യം,ശൈലജ വി.ടി,കെ മെയ്‌സണ്‍,മിനി ടി.ജെ,ബിബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *