പ്രമേഹദിനത്തില്‍ ജീവം പദ്ധതിയുമായി ലയണ്‍സ് ക്ലബ്ബ്: പൊവ്വല്‍ യുപി സ്‌കൂളില്‍ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

പ്രമേഹ ദിനാചരണ ഭാഗമായി ഡിസ്ട്രിക്ട് ലയണ്‍സ് ക്ലബ്ബ് ആസൂത്രണം ചെയ്ത ജീവം ബോധവല്‍ക്കരണം ചെര്‍ക്കള ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൊവ്വല്‍ മുളിയാര്‍ മാപ്പിള യുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗത്തില്‍ നിന്നും സമൂഹത്തെ എങ്ങിനെ മോചിപ്പിക്കാം എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികളില്‍ ഡയബറ്റിക് അവബോധം നല്‍കി. ആവശ്യമായ വ്യായാമ മുറകള്‍ പരിശീലിപ്പി ക്കുകയാണ് ജീവം ലക്ഷ്യമിടുന്നത്.

മുളിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ലയണ്‍ ഫൈസല്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകന്‍ പി.വി.ഗണേഷന്‍ സ്വാഗതം പറഞ്ഞു. എം.എസ്.ഷാഫി, മൊയ്തു ബാവാഞ്ഞി പ്രസംഗിച്ചു. വിദ്യാര്‍ത്ഥി അനസ് പരിശീലനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *