ആകുല മനസ്സുകള്‍ക്ക് ശാന്തി ദീപം പകര്‍ന്ന് മാലക്കല്ലിന്റെ കുരുന്നുകള്‍

മാലക്കല്ല്: യുദ്ധഭീതിയില്‍ നില്‍ക്കുന്ന ലോകരാജ്യങ്ങള്‍ക്കും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ദുരന്ത വ്യാപ്തിയില്‍ കഴിയുന്ന മനസുകള്‍ക്കും ശാന്തി ലഭിക്കുവാന്‍ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ നേതൃത്വത്തില്‍ സമൂഹത്തിലെ നാനാതുറയിലെ ആളുകളുടെ സഹകരണത്തോടെ ഹിരോഷിമ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാദര്‍ ജോബിഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് അംഗം മിനി ഫിലിപ്പ് ശാന്തിദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മദര്‍ പി ടി എ പ്രസിഡണ്ട് ഷൈനി ടോമി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷറഫ് കെ, ജോണി ടി വി , പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി സോജോ ആലക്കപ്പടവില്‍ , ചുമട്ടുതൊഴിലാളി പ്രതിനിധി ബാബു പറക്കയം, ഓട്ടോ ടാക്‌സി യൂണിയന്‍ പ്രതിനിധി ഷാജി പേരുക്കരോട്ട്, ബാബു വെട്ടിക്കാട്ടില്‍ എന്നിവര്‍ ശാന്തി ദീപം തെളിയിച്ച് ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സജി എം എ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസ് നന്ദിയും പറഞ്ഞു. സിസ്റ്റര്‍ അഞ്ജിത എസ് ജെ സി, സിസ്റ്റര്‍ റോസ്ലിറ്റ് എസ് വി എം, മോള്‍സി തോമസ്, സ്വപ്ന ജോണ്‍, ജെയ്സി ജോസ്, ജിമ്മി ജോര്‍ജ്, ബിനീത് വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സമാധാനത്തിന്റെ സന്ദേശം നല്‍കുന്ന ശാന്തിവൃക്ഷം, ചുമര്‍ പത്രിക, ക്വിസ്, സുഡോക്കു കൊക്ക് നിര്‍മ്മാണം പോസ്റ്റര്‍ രചന തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *