നിര്‍ദ്ധന കുടുംബത്തിനൊരു സ്‌നേഹവീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനൊരുങ്ങി എന്‍എസ്എസ് പ്രവര്‍ത്തകര്‍

രാജപുരം: രാജപുരം സെന്റ് പയസ്സ് ടെന്‍ത് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏച്ചിക്കാനം അത്തിക്കോത്തെ ലീലയ്ക്കാണ് സ്നേഹവീട് നിര്‍മ്മിച്ചു നല്‍കുന്നത്.വീടിന്റെ പ്രധാന വാര്‍പ്പ് കഴിഞ്ഞു. കോളേജ് മാനേജ്‌മെന്റ്,ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അത്തിക്കോത്ത് നിവാസികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിക്കുന്നത്. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ പാര്‍വതി ഇ, അജോ ജോസ്, എന്‍ എസ് എസ് വോളന്റിയര്‍ സെക്രട്ടറിമാര്‍ കോളേജിലെ പൂര്‍വ്വ അധ്യാപകനായിരുന്ന ഡോ. സതീഷ് കുമാര്‍.ആര്‍. കെ ,മുന്‍ എന്‍ എസ് എസ് വോളന്റിയര്‍ വിഷ്ണു വത്സന്‍, പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരായ അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവരാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് . കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡി എസ് എസ് ന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കൊപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *