വയനാട്ടിലെ കൂട്ടുകാര്‍ക്ക് സമ്പാദ്യ കുടുക്ക നല്‍കി അമയ

പാലക്കുന്ന്: അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും പലപ്പോഴായി നല്‍കിയ കറന്‍സിയും നാണ്യങ്ങളും സ്വരൂപിച്ചു വെച്ച സമ്പാദ്യ കുടുക്ക വയനാട്ടില്‍ ദുരിതമനുഭവിക്കുന്ന കൂട്ടുകാര്‍ക്ക് നല്‍കി അമയ. ബേക്കല്‍ ജി.എഫ് എച്ച് എസ്. സ്‌കൂളിലെ ആറാം ക്ളാസുകാരി അമയ അനീഷാണ് തന്റെ 7 വര്‍ഷത്തെ സമ്പാദ്യമടങ്ങിയ കുടുക്ക പ്രധാനാധ്യാപികയ്ക്ക് കൈമാറിയത്. മലാങ്കുന്ന് കൊപ്പലിലെ സി.കെ.വി അനീഷിന്റെയും ആര്‍. രമ്യയുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *