കടല്‍ക്ഷോഭം തുടരുന്നതില്‍ ആധിപൂണ്ട് കടപ്പുറം നിവാസികള്‍

ഉദുമ : ഉദുമ പടിഞ്ഞാറില്‍ കാപ്പില്‍, കൊവ്വല്‍, ജന്മ കടപ്പുറത്തെ നിവാസികളുടെ ആധിയ്ക്ക് ഇന്നലെയും (ചൊവ്വ) അയവ് വന്നില്ല. തെങ്ങുകള്‍ ഇന്നലെയും തിരമാലകള്‍ തീരത്ത് പിഴിതിട്ടു.തന്റെ സ്വന്തം ഇടത്തിലെ തെങ്ങുകള്‍ കടപുഴകി വീഴുന്നത് 82 പിന്നിട്ട മാധവിയമ്മ നേരിട്ടുകണ്ടു. മാധവിഅമ്മയുടെയും മക്കളുടെതും 85 പിന്നിട്ട വെള്ളച്ചിയുടെയുടേതും മക്കളുടെതും നിരവധി തെങ്ങുകളും സ്ഥലവും കടലെടുത്തു.കടപ്പുറത്ത് കുറേ തെങ്ങുകള്‍ കടപുഴകി വീഴാതെ ചെരിഞ്ഞു കിടക്കുന്നുണ്ട്.കൂടുതല്‍ തെങ്ങുകള്‍ നഷ്ടപ്പെട്ടത് ചെമ്പിരിക്ക മുഹമ്മദ് കുഞ്ഞിയുടെ പറമ്പില്‍ നിന്നാണെന്ന് പറയുന്നു.തെങ്ങുകള്‍ നഷ്ടപ്പെട്ടവര്‍ എണ്ണം തിട്ടപ്പെടുത്തി കണക്ക് ബന്ധപ്പെട്ടവര്‍ക്ക് ഉടനെ നല്‍കും. ഒപ്പുശേഖരണം ഏതാണ്ട് പൂര്‍ത്തിയായെന്നും എല്ലാം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നും അതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവര്‍ പറഞ്ഞു. മഴയ്ക്ക് നേരിയ ആശ്വാസമുണ്ടെകിലും ഈ തീരദേശത്തെക്കുറിച്ചുള്ള ആകാംക്ഷയില്‍ മൗനത്തിലാണ് കടപ്പുറവാസികള്‍. എന്നാണിതില്‍ നിന്ന് മോചനം കിട്ടുക എന്നാണ് അവരുടെ ആശങ്ക.

Leave a Reply

Your email address will not be published. Required fields are marked *