കാസറഗോഡ് : വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ പെട്ട് 400 ഓളം പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും രണ്ട് ഗ്രാമങ്ങള്‍ ഇല്ലാതാവുകയും ചെയ്ത വയനാടിനെ ചേര്‍ത്തുപിടിക്കുന്നതിന് വേണ്ടി സംസ്ഥാന ഫെഡറേഷന്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമായി ആഗസ്റ്റ് 22-ാം തീയ്യതി വ്യാഴാഴ്ച വയനാടിനൊരു കൈതാങ്ങായി കാസറഗോഡ് ജില്ലയിലെ മുഴുവന്‍ സ്വകാര്യബസുകളും കാരുണ്യയാത്ര നടത്തി കിട്ടുന്ന തുക സംസ്ഥാന ഫെഡറേഷനെ ഏല്പിക്കാനും അതുവഴി സംസ്ഥാന ഫെഡറേഷന്‍ തീരുമാനിച്ച 25 വീടുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് കാസറഗോഡ് ജില്ലയും പങ്ക് ചേരുന്നു.സമൂഹത്തിലെ ഉന്നതരും പ്രമുഖരും ദൂരിതാശാസനിധിയിലേക്കുള്ള തുക നേരിട്ട് മുഖ്യമന്ത്രിയെയോ കലക്ടറെയോ ഏല്‍പിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബസ് യാത്രയിലൂടെ വയനാടിന്റെ കണ്ണീരൊപ്പാന്‍ സാധിക്കും.
22-ാം തീയ്യതി നടത്തുന്ന കാരുണ്യയാത്ര ദിനത്തില്‍ പൊതു ജനങ്ങള്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിക്കാതെ ബസുകളില്‍ യാത്രചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ നിങ്ങളിലാകുന്ന സഹായം നല്‍കിയും വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യര്‍ ത്ഥിക്കുന്നു.