ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പാണത്തൂര്‍ : പനത്തടി പഞ്ചായത്ത് പാണത്തൂര്‍ കുടുബാരോഗ്യ കേന്ദ്രം അഞ്ചാം വാര്‍ഡ് സാനിട്ടേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ ടൗണില്‍ നടത്തിയ ജീവിതശൈലി രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉല്‍ഘാടനം ചെയ്തു. പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഏലിയാമ്മ അധ്യക്ഷത വഹിച്ചു.വ്യാപാര വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് പി എന്‍ സുനില്‍കുമാര്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറി എ ഇ സെബാസ്റ്റ്യന്‍, ജെ പി എച്ച് എന്‍ സിനി സെബാസ്റ്റ്യന്‍, ജെ എച്ച് ഐ ബൈജു എ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടൗണിലെ ടാക്‌സി-ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി യവരെ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *