കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐടിഇപി) വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് (യുആര്‍), ഇംഗ്ലീഷ് (ഒബിസി), കൊമേഴ്സ് (ഇഡബ്ല്യുഎസ്), സുവോളജി (യുആര്‍), മലയാളം (യുആര്‍), ഹിന്ദി (ഒബിസി) എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, ബന്ധപ്പെട്ട വിഷയങ്ങളിലോ എജ്യൂക്കേഷനിലോ യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദിഷ്ട മാതൃകയില്‍ ബയോഡാറ്റ ഉള്‍പ്പെടെ est.teach@cukerala.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *