സുരേഷേട്ടന്റെ സ്വന്തം സുമലത അതിജീവനത്തിന്റെ ചായക്കടയില്‍ എത്തി

കാഞ്ഞങ്ങാട്: വയനാടിന് കൈത്താങ്ങാവാന്‍ വ്യത്യസ്ത മാതൃകയുമായി നഗരത്തില്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ചായക്കടയിലേക്ക് സുരേഷേട്ടന്റെ സ്വന്തം സുമലതയായി അഭ്ര പാളികളില്‍ മിന്നിത്തിളങ്ങിയ ചിത്ര നായര്‍ എത്തി. അതിജീവനത്തിന്റെ സ്‌നേഹ ചായക്കടയിലെത്തിയ ചിത്രാ നായര്‍ കടയിലെത്തുന്നവര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കി അവരോട് കുശലം പറഞ്ഞും ചായ കുടിച്ചും ചായക്കടയെ സജീവമാക്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ്, ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ്, അനീഷ്‌കുറുമ്പാലം, സുജിത്ത് മോനാച്ച,അനുരാഗ് പുല്ലൂര്‍, അനീഷ് ചാമുണ്ഡിക്കുന്ന്, .കെ.വി.ചൈത്ര എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *