വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി മാതൃകാപരമായി കുഞ്ഞുമനസ്സുകളുടെ കരുതലും സഹാനുഭൂതിയും

പാലക്കുന്ന്: അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പിടിഎയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിക്കുന്ന ഫണ്ടിലേക്ക് തങ്ങളുടെ സമ്പാദ്യ കുടുക്കയുമായി പ്രിന്‍സിപ്പളിന്റെ മുന്നിലെത്തി. യു കെ ജി ക്ലാസിലെ ആദിലക്ഷ്മിയും ഒന്നാം ക്ലാസിലെ വി. എസ്. നേഹയുമാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ തങ്ങളുടെ സമ്പാദ്യ കുടുക്കയുമായെത്തിയത്. പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി. ക്ലാസ് ടീച്ചര്‍മാരായ സീന സുകുമാരന്‍, അനുപമ, സ്വപ്ന മനോജ് കെ.വി. രമ്യ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *