തന്നാലായത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കോളര്‍ഷിപ്പ് തുകയുമായി സിബിനും കുടുക്കയുമായി നിയയും

വയനാട് ദുരന്തത്തിന്റെ തീവ്രത മനസ്സിലാക്കി തന്നാലായത് ചെയ്യാനുറച്ച കാസര്‍കോട് ഗവ: യു.പി സ്‌കൂളിലെ ഏഴാം ക്ലാസുകാരന്‍ സി.ബി സിബിനും രണ്ടാം ക്ലാസ് കാരി നിയ എസ് മോഹനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള തുക ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. ഒന്നാം തരം മുതല്‍ നാലാം തരം വരെ തനിക്ക് ലഭിച്ച പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് തുകയുമായി സി.ബി സിബിന്‍ തന്റെ അധ്യാപകരുടെ മുന്നിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള താല്‍പര്യം അറിയിച്ചു. രണ്ടാം ക്ലാസ് കാരി നിയ എസ് മോഹന്‍ തന്റെ കുടുക്കയുമായെത്തി. സ്‌കൂളിലെ പ്രധാന അധ്യാപിക വിമല കുമാരി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ സബിന്റെ ക്ലാസ് ടീച്ചര്‍ റാം മനോഹര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തിയാണ് തുക കൈമാറിയത്. സൈക്കിള്‍ വാങ്ങാനായി കൂട്ടിവെച്ച 4000 രൂപയാണ് സി.ബി സിബിന്‍ കൈമാറിയത്. നിയയുടെ കുടുക്ക പൊട്ടിച്ചപ്പോള്‍495 രൂപയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *