മണ്ണ് പൊന്നാക്കുന്ന കര്‍ഷക പ്രതിഭകള്‍ക്ക് അംഗീകാരമൊരുക്കി പനത്തടി സഹകരണ ബാങ്ക്

രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ കര്‍ഷക പുരസ്‌ക്കാരം നല്‍കുന്നു. ബാങ്ക് പ്രവര്‍ത്തന പരിധിയിലെ കര്‍ഷകരില്‍ നിന്നും വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

  1. മികച്ച കര്‍ഷക ( 40 വയസ്സിന് മുകളില്‍)
  2. മികച്ച കര്‍ഷകന്‍ ( 40 വയസ്സിന് മുകളില്‍)
  3. മികച്ച യുവ കര്‍ഷക( 18,40 വയസ്സ് വരെ)
  4. മികച്ച യുവ കര്‍ഷകന്‍( 18,40 വയസ്സ് വരെ)
  5. കര്‍ഷക തിലകം (കുട്ടി കര്‍ഷക)
  6. കര്‍ഷക പ്രതിഭ ( കുട്ടി കര്‍ഷകന്‍)
  7. പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത് കൃഷി ചെയ്യുന്ന മികച്ച സംഘം

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ 12.08.2024 ന് മുന്‍പ് പൂടംകല്ലിലുള്ള ബാങ്ക് ഹെഡ് ഓഫീസില്‍ നല്‍കണം. പുരസ്‌കാര വിതരണം ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ പൂടംകല്ലില്‍ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *