രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കഡറി സ്‌കൂളില്‍ ഇന്റര്‍ സ്‌കൂള്‍ പ്രസംഗ മത്സരം നടത്തി

രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫിസിക്‌സ് അധ്യാപിക കനകമൊട്ടയില്‍ ഡെയ്‌സി മാത്യുവിന്റെ സ്മരണാര്‍ഥം അഖിലകേരള ഇന്റര്‍ സ്‌കൂള്‍ പ്രസംഗമത്സരം നട ത്തി. 26 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ ഐറിന്‍ അന്ന വര്‍ഗീസ് (ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍) ഒന്നാം സ്ഥാനവും ശിവാനി പി. നായര്‍ (കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ്) രണ്ടാംസ്ഥാനവും അഞ്ജിത ബിജോയ് (പാലാവയല്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സമാപന സമ്മേളനം ഹയര്‍ സെക്കണ്ടറി വിഭാഗം കണ്ണൂര്‍ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് അരിച്ചിറ അധ്യക്ഷത വഹിച്ചു. പ്രകാശ്കനകമൊട്ട, കെ.എ. പ്രഭാകരന്‍, പ്രധാനധ്യാപകന്‍ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി എ എം സാലു എന്നിവര്‍ പ്രസംഗിച്ചു. അധ്യാപന ജീവിതത്തില്‍. 25 വര്‍ഷം പൂര്‍ ത്തിയാക്കിയ കൊമേഴ്‌സ് അധ്യാപിക കെ സി റ്റിജിക്ക് ആദരം നല്‍കി. പ്രിന്‍സിപ്പല്‍ ജോബി ജോസഫ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *