കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീലയെത്തി

കൂട്ടിപിടിച്ച പതിനായിരം രൂപയുമായി 66 കാരി ലീല ജില്ലാകളക്ടറെ കാണാനെത്തി. വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുകയ്ക്കൊപ്പം കുറച്ച് രൂപ കൂടി ചേര്‍ത്ത് തിനായിരം രൂപയുമായാണ് അവര്‍ എത്തിയത്. തേങ്ങല്‍ അടക്കിപ്പിടിച്ച് കളക്ടറെ തുക ഏല്‍ച്ചു. കോളിയടുക്കം അണിഞ്ഞയില്‍ നിന്ന് ഓട്ടോപിടിച്ച് എത്തിയ ലീല മടങ്ങുമ്പോള്‍ കാസര്‍കോട് ടൗണില്‍ നിന്ന് 100 ഗ്ലാസുകള്‍ വാങ്ങി. ഭര്‍ത്താവിന് വേണ്ടി വാങ്ങി ഉപയോഗിക്കാന്‍ കഴിയാതെ പോയ ഏഴായിരം രൂപയുടെ കഫം എടുക്കുന്ന ഉപകരണത്തോടൊപ്പം ഈ ഗ്ലാസുകളും വയനാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *