വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം നടത്തി

രാജപുരം:വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കേഡറ്റുകള്‍ ഫണ്ട് ശേഖരണം നടത്തി. ഹെഡ്മാസ്റ്റര്‍ അശോകന്‍ കെ. പരിപാടി ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ ബാബു ടി, സീനിയര്‍ അസിസ്റ്റന്റ് പ്രശാന്ത് പി ജി എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ രമ്യമോള്‍, ജനാര്‍ദനന്‍ കെ, നിഷാന്ത് രാജന്‍, മറ്റ് അധ്യാപകര്‍ നേതൃത്വം നല്‍കി. പിരിഞ്ഞ് കിട്ടിയ തുക ജെ ആര്‍ സി ഹോസ്ദുര്‍ഗ് ഉപജില്ലാ കോര്‍ഡിനേറ്റര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *