പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ആറാം ക്ലാസുകാരന്‍

ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും,പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ്, സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് പരപ്പ വില്ലേജ് ഓഫീസര്‍ അജിത് കുമാറിന് തുക കൈമാറി. അഭിനന്ദനങ്ങള്‍ സൂരജ്

Leave a Reply

Your email address will not be published. Required fields are marked *