രാജപുരം: മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 25 സ്റ്റീല്‍ അടുക്കുപാത്രം നല്കി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോര്‍ജില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുകു ഏറ്റുവാങ്ങി. ലയണ്‍സ് ഭാരവാഹികളായ സോജന്മാത്യു, ജി എസ് രാജീവ് ജോസ് പുതുശ്ശേരിക്കാല, സോജോ തോമസ്, ഷാജി കുര്യന്, അരവിന്ദാക്ഷന്, മെബിന് ചാക്കോ, പി ആര് ഒ ബിനോ കെ തോമസ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി തമ്പാന് പി എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്‍ സ്വാഗതവും സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ബിജിമോള്‍ മാത്യു നന്ദിയും പറഞ്ഞു.