പാലക്കുന്നില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച

പാലക്കുന്ന് : കോസ്മോ ക്ലബ് പാലക്കുന്നിന്റേയും ആപ്ത ആയുര്‍വേദ വെല്‍നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശനിയാഴ്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കും. സ്റ്റേഷന്‍ റോഡില്‍ പാലക്കുന്ന് കണ്ണന്‍സ് പ്ലാസയില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ ഫിസിഷ്യന്‍, കൗണ്‍സിലിംഗ്, ആയുര്‍വേദ കോസ്മറ്റോളജി വിഭാഗങ്ങളില്‍ 4 ഡോക്ടര്‍ന്മാരുടെ സേവനം ലഭിക്കും. മരുന്നും സൗജന്യമായി നല്‍കും.മുന്‍കൂട്ടി പേര് നല്‍കണം. ഫോണ്‍: 6282526182.
ക്യാമ്പില്‍ ലഭ്യമായ സേവനങ്ങള്‍: വാത സംബന്ധം, നടുവേദന, അലര്‍ജി, മൈഗ്രെന്‍, താരന്‍, മുടികൊഴിച്ചില്‍, ത്വക്ക്, ഗര്‍ഭാശയ, മൂത്രാശയ രോഗങ്ങള്‍,ഉറക്കമില്ലായ്മ, ശരീരം മെലിച്ചില്‍, വിളര്‍ച്ച, പ്രമേഹം, പൈല്‍സ്,
മലബന്ധം, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍. മുന്‍കൂട്ടി പേര് നല്‍കണം.
ഫോണ്‍: 6282526182.

Leave a Reply

Your email address will not be published. Required fields are marked *