ഫോട്ടോഗ്രാഫര്‍ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരിതര്‍ക്ക് സംഭാവന നല്‍കി കുടുംബം

രാജപുരം : അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമ്പലത്തറയിലെ ഹരിത മാധവന്റെ സ്മരണയ്ക്ക് വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി അമ്പലത്തറ ചുണ്ണംകുളത്തെ എ വി മാധവന്റെ കുടുംബം.മാധവന്റെ ഭാര്യ സൗമ്യ വിദ്യാര്‍ത്ഥികളായ മക്കള്‍ വൈഗ മാധവ്, വൈവവ് മാധവ്, എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ സംഭാവന ഏറ്റു വാങ്ങി. സി.പി.ഐ.എം.ഏഴാംമൈല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് വയമ്പ് ,വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ എ വി വേണുഗോപാല്‍, എ വി ശ്രീജ, എ വി മധു, ഹരിത കര്‍മ്മ സേനാംഗം ജിഷാ ജയന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *