ജോയന്‍ ചികിത്സ സഹായത്തിനായ് നാടൊന്നിക്കുന്നു ബിരിയാണി ചലഞ്ചുമായി

വള്ളിക്കടവ്: കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന മാലോം വള്ളിക്കടവ് സ്വദേശി ജോയന് വേണ്ടി നാട് ഒന്നിക്കുന്നു ബിരിയാണി ചലഞ്ചുമായി.ചികിത്സ സഹായത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് വന്‍ വിജയമാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്ത്കളില്‍ വിവിധ മേഖലകളായി തിരിച്ച് ബിരിയാണി ഓര്‍ഡര്‍ സ്വീകരിക്കും. പതിനായിരം ബിരിയാണി വില്‍ക്കുവാന്‍ ലക്ഷ്യം വെച്ചുള്ള ബിരിയാണി ചലഞ്ച് ഇതിനോടകം നാട് ഏറ്റെടുത്ത് കഴിഞ്ഞു. വള്ളിക്കടവ് സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബിരിയാണി ചലഞ്ച് കമ്മിറ്റി ചെയര്‍മാന്‍ ഗിരീഷ് വട്ടകാട്ട് അധ്യക്ഷനായി.ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം,മാലോം സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് വികാരി ഫാ :ജോസഫ് തൈക്കുന്നുംപുറം , എന്‍ ഡി വിന്‍സെന്റ്,ടി കെ എവുജിന്‍,ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍,ഷോബി ജോസഫ്,ജെസ്സി ചാക്കോ, പി സി രഘു നാഥന്‍, സാനി. വി.ജോസഫ്, എന്‍.വി. പ്രമോദ്, ജെയിംസ് , ദിനേശന്‍ നാട്ടക്കല്‍, ജോയ് പെണ്ടാനത്ത്, എന്നിവര്‍ സംസാരിച്ചു.. ജോബി കാര്യാവില്‍ സ്വാഗതവും, മാര്‍ട്ടിന്‍ ജോര്‍ജ് ഓളോമന നന്ദിയും പറഞ്ഞു.ബിരിയാണി ചലഞ്ച് കമ്മിറ്റി ഭാരവാഹികള്‍.ഗിരീഷ് വട്ടക്കാട് (ചെയര്‍മാന്‍), ജോബി കാര്യാവില്‍ (ജനറല്‍ കണ്‍വീനര്‍),വിനോദ് കുമാര്‍ പി ജി (ട്രഷറര്‍) , ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍( മീഡിയ കോര്‍ഡിനേറ്റര്‍ ) ,
ജോണ്‍സണ്‍ ചിറയത്ത്, സിബിച്ചന്‍ പുളിങ്കാല,സണ്ണി കള്ളു വേലില്‍,സനോജ് മാത്യു,മിനി ടോമി നാമ്മറ്റീ, റോസ്ലിന്‍ സിബി, ബിജു കുഴിപ്പള്ളി, ജോസ് പാഴൂക്കുന്നേല്‍ എന്നിവര്‍ )വൈസ് ചെയര്‍മാര്‍), പി ജി ദേവ്, ടി കെ എവുജിന്‍,അലക്‌സ് നെടിയകാല,ഷോബി ജോസഫ്, ജെസ്സി ടോമി, പി സി രഘുനാന്‍, മോന്‍സി ജോയ്, ബിന്‍സി ജെയിന്‍, ശ്രീജ, ദേവസ്യ തറപ്പെല്‍ , ജെയിംസ് തിരുത്തിപ്പള്ളില്‍,പ്രമോദ് എന്‍ വി, ഒമന കോട്ടയില്‍,ജോയ് മൈക്കിള്‍ , ടി കെ ദിനേശന്‍, സാജന്‍ പുഞ്ച,നിഷാദ് (രക്ഷാധികാരികള്‍).

Leave a Reply

Your email address will not be published. Required fields are marked *