ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് നാഷണല്‍ സര്‍വ്വീസ് സ്‌കിം കുട്ടിക്ക് ഒരുവീടിന്റെ കട്ടിളവെയ്ക്കല്‍ ചടങ്ങ് നടന്നു

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പി ടി എ യും കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 3, 4 വാര്‍ഡ് തല സമിതിയുടെയും സഹായത്തോടെ ഒരു നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ കട്ടിള വെയ്ക്കല്‍ ചടങ്ങ് പാര്‍ലമെന്ററി കാര്യ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ എ എസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷണന്‍ അധ്യക്ഷ വഹിച്ചു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി,ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത പി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞി കൃഷണന്‍ പി, പിടി എ പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍, എസ് എം സി ചെയര്‍മാന്‍ ബാബു ടി, പി ടി എ വൈസ് പ്രസിഡന്റ് രമേശന്‍ പി, ഹെഡ്മാസ്റ്റര്‍ അശോകന്‍ കെ, എന്‍ എസ് എസ് ചിറ്റാരിക്കല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ രതീഷ് കുമാര്‍ എ, ബിജു മോന്‍ കെ ബി, വിദ്യ വേണുഗോപാല്‍, എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ ബാബു പി എം സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *