വയനാടിനെ വീണ്ടെടുക്കാന്‍ കരുതല്‍ കുടുക്കയുമായി കരിപ്പോടി എ.എല്‍.പി.സ്‌കൂളിലെ കുട്ടികള്‍

പാലക്കുന്ന് : ഉരുള്‍പ്പൊട്ടലിലുണ്ടായ വയനാട് ദുരന്തത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്കായി ‘കരുതല്‍ കുടുക്ക’ എന്ന പദ്ധതിയുമായി കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍. കൊച്ചു കൊച്ചു തുകകളുമായി സ്‌കൂളില്‍ എത്തിയ കുട്ടികള്‍ സ്‌കൂളില്‍ സൂക്ഷിച്ച കുടുക്കയില്‍ നിക്ഷേപിക്കുകയായിരുന്നു. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സാനിധ്യത്തില്‍ കോട്ടിക്കുളം വില്ലേജ് ഓഫീസര്‍ സതീശന്‍ പൊയ്യക്കോടിന് കുട്ടികള്‍ തന്നെ കൈമാറി. പി.ടി.എ പ്രസിഡന്റ് ജഗദീശ് ആറാട്ടുകടവ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക പി. ആശ, എസ്. ആര്‍. ജി. കണ്‍വീനര്‍ പി. പി. മുഹമ്മദ് സലീം, പി. വി. രഞ്ജിത്ത്, പി. ബേബി സജ്‌നി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *