ലീഗല്‍ മെട്രോളജി വകുപ്പ് യൂണിറ്റ് സെല്ലിങ് പ്രൈസ് ആറ് കമ്പനികളുടെ പാക്കേജുകള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു

കാസര്‍കോട് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ യു.എസ്.പി രേഖപ്പെടുത്താത്ത പാക്കേജ് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു. ആഗസ്റ്റ് ആറ്, ഏഴ് എന്നീ തീയതികളില്‍ നടത്തിയ പരിശോധനയില്‍ യൂണിറ്റ് സെല്ലിങ് പ്രൈസ് (യു.എസ്.പി) രേഖപ്പെടുത്താത്ത ആറ് കമ്പനികളുടെ പാക്കേജുകളാണ് പിടിച്ചെടുത്ത് നടപടി സ്വീകരിച്ചത്. ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരം പാക്കേജ് ഉല്‍പ്പന്നങ്ങളില്‍ യൂണിറ്റ് സെയില്‍ പ്രൈസ് രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി 2022 മാര്‍ച്ച് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയിട്ടുണ്ട്. യു.എസ്.പി രേഖപ്പെടുത്തുന്നതിനാല്‍ വിവിധ ബ്രാന്‍ഡിലുള്ള വ്യത്യസ്ത തൂക്കത്തിലുള്ള ഉല്‍പ്പന്നത്തിന്റെ വിലയുടെ വ്യത്യാസം ഉപഭോക്താവിനെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് സൈസുകളില്‍ (100ഗ്രാം, 200ഗ്രാം, 500ഗ്രാം,1 കിലോ ഗ്രാം) അളവിലും തൂക്കത്തിലും ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യണമെന്ന നിര്‍ബന്ധം യൂണിറ്റ് സെല്‍ പ്രൈസ രേഖപ്പെടുത്തുന്നത് മൂലം ഒഴിവാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കണ്‍ട്രോളര്‍ ശ്രീനിവാസ പി യുടെ നിര്‍ദ്ദേശ പ്രകാരം അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം.രതീഷ്, ഇന്‍സ്‌പെക്ടമരായ കെ.ശശികല, കെ.എസ് രമ്യ, എസ്. വിദ്യാധരന്‍്, ആര്‍.ഹരിക്യഷ്ണന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *