കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കാസറഗോഡ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍കര്‍ഷകസഭ നടന്നു

കാഞ്ഞങ്ങാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ 2024- 25 വര്‍ഷത്തെ കാര്‍ഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് തല കര്‍ഷകസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്‌നേഹാദരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ സമര്‍പ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. യൂജിന്‍, എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ പി.ടി. ഷീബ പദ്ധതി വിശദീകരണം നടത്തി. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍ മീര മഞ്ജു വിഷയാവതരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹിമാന്‍ സ്വാഗതവും ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ എം. ശ്രുതി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *