വയനാടിനായ് ഓട്ടോ തൊഴിലാളികള്‍ ആശ്വാസ യാത്ര നടത്തി

അജാനൂര്‍:വയനാട് ഉരുള്‍പ്പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട ദുരിത ബാധിതരെ സഹായിക്കാന്‍ ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റിയുടെ തീരുമാന പ്രകാരം തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂര്‍ ാേവരെയുള്ള ആയിരക്കണക്കിന് സി ഐ ടി യു ഓട്ടോ തൊഴിലാളികളാണ് ഈ ഉദ്യമത്തില്‍ പങ്കെടുത്തത്.കാഞ്ഞങ്ങാട് ഏരിയയിലെ അജാനൂര്‍ ഡിവിഷനിലെ വെള്ളിക്കോത്ത് , ചാമണ്ഡിക്കുന്ന്, മഡിയന്‍,രാമഗിരി, മാണിക്കോത്ത്, മന്‍സൂര്‍, നോര്‍ത്ത് കോട്ടച്ചേരി, പത്മ, കുശവന്‍കുന്ന് എന്നീ യൂണിറ്റുകളിലെ തൊഴിലാളികള്‍ രാവിലെ മുതല്‍ വൈകീട്ട് വരെ നടത്തിയ ആശ്വാസ യാത്രയില്‍ കിട്ടിയ ഒരു ദിവസത്തെ വേദനമാണ് വയനാട് പുനരധിവാസത്തിനായ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്. വെള്ളിക്കോത്ത് ഓട്ടോ സ്റ്റാന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ അജാനൂര്‍ ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍ രാജു അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് എം. പൊക്ലന് ഡിവിഷന്‍ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍ തുക കൈമാറി. ഏരിയ ജോയിന്റ് സെക്രട്ടറി സരസന്‍ പെരളം, ഏരിയ കമ്മറ്റി അംഗം രാജീവന്‍ കണ്ണികുളങ്ങര, ഡിവിഷന്‍ കമ്മറ്റി അംഗങ്ങളായ ഹരീഷ് ആനവാതുക്കല്‍, കൊട്ടന്‍ കുഞ്ഞി അടോട്ട്, സജേഷ് ചാമണ്ഡിക്കുന്ന്, വിജേഷ് പത്മ, സുജിത്ത് കുശവന്‍ കുന്ന്, പ്രജിത്ത് മാണിക്കോത്ത് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *