വെള്ളിക്കോത്ത് സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണവും വയനാടിനായ് സ്‌നേഹ ദീപ പ്രകാശനവും നടന്നു

വെള്ളിക്കോത്ത്: വയനാട് പ്രകൃതി ക്ഷോഭത്തില്‍ നമ്മെ വിട്ടുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് സ്‌നേഹദീപം കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. ഒപ്പം വയനാട്ടില്‍ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി സാന്ത്വന സന്ദേശവും സാന്ത്വന ഗീതവും അവതരിപ്പിച്ചു. ചടങ്ങില്‍ വച്ച് ജൂനിയര്‍ റെഡ് ക്രോസ് വെള്ളിക്കോത്ത് യൂണിറ്റ് വയനാട് ദുരിതബാധിതര്‍ക്കായി ശേഖരിച്ച തുക കുട്ടികള്‍ പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരിക്ക് കൈമാറി.പ്രത്യേക അസംബ്ലിയില്‍ ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തില്‍ തങ്ങളുടെ സമ്പാദ്യ കുടുക്കയിലെ നിധി വയനാട് ദുരിതാശ്വനിധിയിലേക്ക് സംഭാവന നല്‍കിയ നല്‍കിയ 6 ബി ക്ലാസിലെ കുട്ടികളായ ദേവാര്‍ശിഷ്, ദേവാശ്മി എന്നിവരെ ചടങ്ങില്‍ വച്ച് അനുമോദിച്ചു.പ്രത്യേക അസംബ്ലിയില്‍ ഹിരോഷിമ -നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ്, യുദ്ധവിരുദ്ധ ഗാനം, യുദ്ധവിരുദ്ധ സന്ദേശം, സഡാക്കൊ കൊക്ക് പ്രദര്‍ശനം എന്നിവയും നടന്നു. ചടങ്ങില്‍ സീനിയര്‍ ടീച്ചര്‍എ. സി അമ്പിളി, പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് , വൈസ് പ്രസിഡണ്ട് കെ. വിദ്യാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *