പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പരിയാരത്ത് ഇന്ദിര

കരിവെള്ളൂര്‍ : വടക്കുമ്പാട് സ്വദേശിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കൊടക്കല്‍ രാമന്‍ നായരുടെ മകള്‍ പരിയാരത്ത് ഇന്ദിര തനിക്ക് ലഭിക്കുന്ന ഒരു മാസത്തെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വയനാടിലെ ദുരിതബാധിതരെ ചേര്‍ത്തു പിടിച്ചു. കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ പ്രസിഡണ്ട് എ.വി. ലേജു തുക ഏറ്റുവാങ്ങി. വികസന സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി. ശ്യാമള , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.വി.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ , സെക്രട്ടരി കെ.ശൈലജ, വി.വി. ബാലചന്ദ്രന്‍ സംബന്ധിച്ചു. വാര്‍ധക്യത്തിലും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക പരിപാടികളില്‍ സ്ഥിര സാന്നിധ്യമായ ഇന്ദിര ഇത് മൂന്നാമത്തെ തവണയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കി മാതൃകയാകുന്നത്. സി പി എം വടക്കുമ്പാട് ബ്രാഞ്ച് മെമ്പറാണ്.

Leave a Reply

Your email address will not be published. Required fields are marked *