കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആഘോഷിച്ചു ചടങ്ങില്‍ വയനാട്ദുരിതാശ്വാസ നിധിയിലേക്ക് തുകയും കൈമാറി

രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വ്യാപാരദിനവും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തുകയും കൈമാറി.വ്യാപാര ഭവനില്‍ യൂണിറ്റ് പ്രസിഡണ്ട് എന്‍ മധു പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എന്‍ മധുവിന്റെ അധ്യക്ഷതയില്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ജെ സജി ഉദ്ഘാടനം ചെയ്തു.വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള യൂണിറ്റിന്റെ തുക ജില്ലാ സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. വനിതാ വിംഗ് പ്രസിഡണ്ട് രാജി സുനില്‍,യൂണിറ്റ് വൈസ് പ്രസിഡന്റ് ജയിന്‍ പി വര്‍ഗീസ് , ജോബി തോമസ്, മധുകുമാര്‍, രാജീവന്‍ പി ടി എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി എം എം സൈമണ്‍ സ്വാഗതവും ട്രഷറര്‍ കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ മെമ്പര്‍മാര്‍ക്കും പച്ചക്കറി വിത്ത് വിതരണവും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *