തടിയന്‍ കൊവ്വല്‍ എ.എല്‍.പി സ്‌കൂളിലെ അരുണിന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യനിധി സമ്പാദ്യപദ്ധതിയില്‍ നിക്ഷേപിച്ച് സ്വരൂപിച്ച 10,000 രൂപയാണ് നല്‍കിയത്

തടിയന്‍ കൊവ്വല്‍ എ.എല്‍.പി സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന അരുണിന്റെ സമ്പാദ്യം വയനാട് ദുരന്തത്തിലെ ദുരിത ബാധിതര്‍ക്ക് ആശ്വാസമേകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌ക്കൂള്‍ അസംബ്ലിയില്‍ തുക ചലച്ചിത്ര നടനും പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്വീകരിച്ചു. പാലക്കാട് സ്വദേശിയും കാസര്‍കോട് മാണിയാട്ട് താമസക്കാരനുമായ കള്ളു ചെത്ത് തൊഴിലാളി ബിജുവിന്റെ മകനാണ് അരുണ്‍. തന്റെ വിദ്യനിധി സമ്പാദ്യപദ്ധതിയില്‍ നിക്ഷേപിച്ച് സ്വരൂപിച്ച 10,000 രൂപയാണ് അസംബ്ലിയില്‍ ഏല്‍പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *