നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസനകോര്‍പ്പറേഷന്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു

നീലേശ്വരം : നീലേശ്വരം നഗരസഭാ കുടുംബശ്രീ സി.ഡി.എസ് സംസ്ഥാന വനിതാ വികസനകോര്‍പ്പറേഷന്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്പയുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി. വി ശാന്ത ഉദ്ഘാടനം ചെയ്തു. 19 അയല്‍ക്കൂട്ടങ്ങള്‍ക്കായി 6% പലിശ നിരക്കില്‍ 1.32 കോടി രൂപയാണ് വായ്പയായി അനുവദിക്കുന്നത്. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍. പി എം സന്ധ്യ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. പി. രവീന്ദ്രന്‍, ടിപി ലത, പി ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ കെ. പ്രീത, ടിവി ഷീബ, പി കെ ലത, പി. പി. ലത, പി കുഞ്ഞിരാമന്‍, നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍ കെ, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ എം. ശാന്ത, മെംബര്‍ സെക്രട്ടറി സി. പ്രകാശ്, സിറ്റി മിഷന്‍ മാനേജര്‍ നിതിന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *