ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു

പാലക്കുന്ന് : ശിശുദിനത്തില്‍ ചാച്ചാജിയുടെ സ്മരണ പുതുക്കി തിരുവക്കോളി അങ്കണവാടിയിലെ കുട്ടികള്‍ക്ക് നെഹ്റു തൊപ്പികള്‍ സമ്മാനിച്ചു. അംബിക ആര്‍ട്‌സ് കോളേജ് മോന്റീസോറി ടീച്ചഴ്സ് ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ഥികളാണ് സ്വന്തമായി നിര്‍മിച്ച തൊപ്പികള്‍ നല്‍കിയത്. അങ്കണവാടി ടീച്ചര്‍ കെ.വി.രാധ തൊപ്പികള്‍ എറ്റുവാങ്ങി.. തുടര്‍ന്ന് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അധ്യാപന ജീവിതത്തിലേക്ക് കടക്കും മുന്‍പുള്ള വലിയ അനുഭവമാണ് കുട്ടികളുമൊത്തുള്ള ശിശുദിനാഘോഷമെന്ന് എംടിടിസി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *