ബാര ജി.എച്ച്.എസ്.എസ് 87,047 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യകുടുക്ക കൈമാറി മാതൃകയായ ജി.എച്ച്.എസ്.എസ് ബാരയിലെ വിദ്യാര്‍ത്ഥികളുടെ ചെറുതും വലുതുമായ സമ്പാദ്യങ്ങളും അധ്യാപകരുടേതും പി. ടി.എ യുടേയും സഹകരണത്താടെ സമാഹരിച്ച തുകയും ചേര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 87,047 രൂപ നല്‍കി. ജി.എച്ച്.എസ്.എസ് ബാരയിലെ കുട്ടികളും അധ്യാപകരും പി. ടി.എ യും വയനാടന്‍ ജനതയെ ഒപ്പം നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മാതൃയായി. പ്രധാന അധ്യാപകന്‍ ശങ്കരന്‍, സ്റ്റാഫ് സെക്രട്ടറി ടി. സൂരജ്, എസ്.എം.സി ചെയര്‍മാന്‍ സനില്‍, മദര്‍ പി ടി എ പ്രസിഡണ്ട് സജിത അരവിന്ദ്, അരുണ്‍ വിദ്യാര്‍ത്ഥികളായ പാര്‍വണ, ഷാഹിന്‍ഷ എന്നിവരാണ് തുക കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *