തൃക്കണ്ണാട് ക്ഷേത്ര മേല്‍ശാന്തി നവീന്‍ ചന്ദ്ര കാര്‍ത്തിയായ പഞ്ചമി പൂജ കര്‍മ്മങ്ങള്‍ ചെയ്യുന്നു

കോട്ടിക്കുളം: തൃക്കണ്ണാട് ത്രയംബ കേശ്വര ക്ഷേത്രത്തിലെ കിഴക്കേ നടയിലെ നാഗതറയില്‍ ഇന്ന് രാവിലെ 10 മണിയോടെ നാഗപഞ്ചമി പൂജകള്‍ നടന്നു. തൃക്കണ്ണാട് ക്ഷേത്ര മേല്‍ശാന്തി നവീന്‍ചന്ദ്ര കായ ര്‍ത്തായയുടെ കര്‍മികത്വത്തില്‍ ആയിരുന്നു നാഗപൂജാ കര്‍മ്മങ്ങള്‍ നടന്നത്. ഭക്തന്മാര്‍ നാഗതറ പുഷ്പങ്ങളാല്‍ അലങ്കരിച്ച് കൊണ്ടായിരുന്നു നാഗപൂജ നടത്തിയത്.നാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തന്മാര്‍ കൊണ്ടാടുന്ന ഉത്സവമാണ് നാഗപഞ്ചമി. നാം നാഗദൈവങ്ങളെ അല്ലെങ്കില്‍ നാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന പാമ്പുകളെ ആരാധിക്കുന്ന ദിവസമാണ് നാഗ പഞ്ചമി. ഇതിനോടനുബന്ധിച്ച് ഭക്തജനങ്ങള്‍ നൂറും പാലും നിവേദിക്കുന്ന ചടങ്ങും നടത്തുകയുണ്ടായി.അനേകം ഭക്തജങ്ങള്‍ നാഗതറയില്‍ പ്രാര്‍ത്ഥനകള്‍ നടത്തി നാഗ പൂജയില്‍ പങ്കെടുത്തു. തൃക്കണ്ണാട് ആറാട്ട് മഹോത്സത്തിന്റെ ഭാഗമായി പള്ളിവേട്ട മഹോത്സവ രാത്രിയില്‍ ഉത്സവ എഴുന്നള്ളത്ത് നാഗതറയില്‍ പോയി പൂജാ കര്‍മ്മങ്ങള്‍ ചെയ്തു വരാറുണ്ട്. തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസാദ വിതരണവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *