യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും നടത്തി

മാവുങ്കാല്‍ : യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ അനുസ്മരണവും, യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും നടത്തി. മാവുങ്കാലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളി. കെ. എസ്. പതാക ഉയര്‍ത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഉമേശന്‍ കാട്ടുകുളങ്ങര ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സുനേഷ് പുതിയകണ്ടം, സ്വാതി കാട്ടു കുളങ്ങര, അഖില കാട്ടുകുളങ്ങര, മണ്ഡലം ഭാരവാഹികളായ സുധീഷ് മാവുങ്കാല്‍, ദീപേഷ് പുതിയകണ്ടം എന്നിവര്‍ പ്രസംഗിച്ചു. മണികണ്ഠന്‍ പുതിയകണ്ടം സ്വാഗതവും, ശ്രീഹരി മാവുങ്കാല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *