ബാനം ഗവ.ഹൈസ്‌കൂളിന് പുതുതായി കെട്ടിടം അനുവദിക്കണം

ബാനം: വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി പ്രവര്‍ത്തിക്കുന്ന ബാനം ഗവ.ഹൈസ്‌കൂളില്‍ പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 8 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം, സ്‌കൂള്‍ ബസ് എന്നിവ അനുവദിക്കണമെന്നും, സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് ചെയ്യണമെന്നും അധ്യാപക രക്ഷാകര്‍തൃ സമിതി, മാതൃസമിതി, എസ്.എം.സി , വികസനസമിതി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പ ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാനം കൃഷ്ണന്‍, വി.എന്‍ മിനി, കെ.എന്‍ ഭാസ്‌കരന്‍, പാച്ചേനി കൃഷ്ണന്‍, അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ഭാഗ്യേഷ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി.മനോജ് കുമാര്‍ (പി.ടി.എ പ്രസിഡന്റ്), പി.രാജീവന്‍ (പി.ടി.എ വൈസ് പ്രസിഡന്റ്), രഞ്ജിനി വിജയന്‍ (മദര്‍ പി.ടി.എ പ്രസിഡന്റ്), ശാലിനി ബാബു(മദര്‍ പി.ടി.എ വൈസ് പ്രസിഡന്റ്), ബാനം കൃഷ്ണന്‍ (എസ്.എം.സി ചെയര്‍മാന്‍), കെ.എന്‍ ഭാസ്‌കരന്‍ (വികസനസമിതി ചെയര്‍മാന്‍).

Leave a Reply

Your email address will not be published. Required fields are marked *