മോദി ആദ്യമെത്തിയത് വെള്ളാര്‍മല സ്‌കൂളില്‍; കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി;

കുട്ടികള്‍ക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
കല്‍പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖലയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാര്‍മല സ്‌കൂളിലേക്കാണ്. സ്‌കൂള്‍ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂള്‍ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകര്‍ന്ന വീടുകളും മോദി കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *