പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭൂവസ്ത്ര നിര്‍മ്മാണം കാണുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ കൃഷിയിടത്തില്‍ എത്തി

രാജപുരം: തോടുകളും വയല്‍ വരമ്പുകളും സംരക്ഷിക്കുന്നതിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ഭൂവസ്ത്ര നിര്‍മ്മാണം കാണുന്നതിനും പഠിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ കൃഷിയിടത്തില്‍ എത്തി പ്രാന്തക്കാവ് ഗവ : യുപി സ്‌കൂളിലെ ഇക്കോ ക്ലബ്ബ് വിദ്യാര്‍ത്ഥികളും അധ്യാപകരുംമാണ് പനത്തടി പഞ്ചായത്തിലെ ചെറുപനത്തടി വളപ്പില്‍ കാര്‍ത്യാനിയമ്മയുടെ കൃഷിയിടംസന്ദര്‍ശിച്ചത്. പഞ്ചായത്തംഗം എന്‍ വിന്‍സന്റ് പദ്ധതിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവരണം നല്‍കി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ പി വിനയരാജന്‍, സീനിയര്‍ അധ്യാപകരായ ജെ.ശാന്തകുമാരി, മിനി സക്കറിയ, പി ടി എ ഭാരവാഹികളായ എന്‍ മനോജ്, പി ശശി, രേഷ്മ ചന്ദ്രന്‍ തുടങ്ങിയവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *