വീണ്ടും കോവിഡ് ആശങ്ക: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

കോവിഡ് 19 പലരും മറന്നുതുടങ്ങിയതാണ്. ഇനി ഒരു ആശങ്കയ്ക്ക് ഇടയില്ലെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ അതിനെയെല്ലാം അസ്ഥാനത്താക്കി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നിരിക്കുകയാണ്.ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചെന്നാണ് പറയുന്നത്. കൊറോണ വൈറസിന്റെ കൂടുതല്‍ ഗുരുതരമായ വകഭേദങ്ങള്‍ ഉടന്‍ തന്നെ വ്യാപകമായേക്കാമെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.’കോവിഡ് 19 ഇപ്പോഴും നമ്മോടൊപ്പമുണ്ട്. 84 രാജ്യങ്ങളിലെ ഞങ്ങളുടെ നിരീക്ഷണത്തിലുള്ള പോസിറ്റീവ് ടെസ്റ്റുകളുടെ ശതമാനം ഏതാനും ആഴ്ചകളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്’ലോകാരോഗ്യ സംഘടനയുടെ ഡോ. മരിയ വാന്‍ കെര്‍ഖോവ് ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യൂറോപ്പില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി സമീപ ദിവസങ്ങളില്‍ 20 ശതമാനത്തിന് മുകളിലാണെന്നും അവര്‍ പറഞ്ഞു. ഡബ്ല്യുഎച്ച്ഒ കണക്കനുസരിച്ച്, പാരീസ് ഒളിമ്ബിക്സില്‍ 40 അത്ലറ്റുകള്‍ക്ക് കോവിഡ് അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *