ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്നതില്‍ തിങ്കളാഴ്ച തീരുമാനം; പുഴയിലെ ഒഴുക്ക് നാല് നോട്ട് ആയാല്‍ തെരച്ചിലെന്ന് ജില്ലാ കളക്ടര്‍

ബെംഗളൂരു: ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, അര്‍ജുന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.ഇപ്പോള്‍ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്.ഇത് നാലെങ്കിലും ആയാല്‍ തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നുമാണ് ജില്ലാ ഭരണ കൂടത്തിന്റെ നിഗമനം. കാര്‍വാറില്‍ നിന്നുള്ള നാവിക സേനാഅംഗങ്ങള്‍ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ദൗത്യം പുനരാരംഭിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ എംകെ രാഘവന്‍ എംപിയുമായി അര്‍ജുന്റെ ബന്ധുക്കള്‍ കൂടിക്കാഴ്ച നടത്തും.അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അര്‍ജുന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കമാറിയത്.ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *