എസ് ടി യു ജില്ലാ കമ്മിറ്റി :അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള എസ്.ടി.യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസര്‍കോട്: അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള എസ്.ടി.യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ അഹമ്മദ് ഹാജിയെ പ്രസിഡണ്ടായും മുത്തലിബ് പാറക്കെട്ടിനെ ജന.സെക്രട്ടറിയുമായി വീണ്ടും തെരഞ്ഞെടുത്തു.പി.ഐ എ ലത്തീഫ് ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: മുംതാസ് സമീറ, മൊയ്തീന്‍ കൊല്ലമ്പാടി, എം.എ മക്കാര്‍,ശംസുദ്ധീന്‍ ആയിറ്റി, മാഹിന്‍ മുണ്ടക്കൈ, കുഞ്ഞാമദ് കല്ലുരാവി,ബീഫാത്തിമ ഇബ്രാഹിം (വൈ. പ്രസിഡണ്ട്) എല്‍.കെ.ഇബ്രാഹിം,എ ജി അമീര്‍ ഹാജി,ഷുക്കൂര്‍ ചെര്‍ക്കളം,ബി എം. അഷ്‌റഫ് മഞ്ചേശ്വരം, മുഹമ്മദ് കുഞ്ഞി കുമ്പള,സുബൈര്‍ മാര, ഹാരിസ് ബോവിക്കാനം (സെക്രട്ടറി) ഉമ്മര്‍ അപ്പോളോ, കരീം കുശാല്‍ നഗര്‍, ഷംസീര്‍ മണിയനൊടി, ഹനീഫ പാറ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).2024 അഫിലിയേഷന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ എ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുറഹ്മാന്‍, സംസ്ഥാന ജന. സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അസി.റിട്ടേണിംഗ് ഓഫീസര്‍ എ ടി അബ്ദു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *