അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് ഡോക്ട്ടറേറ്റ് നേടിയ അംഗങ്ങളെ ആദരിച്ചു

കാസറഗോഡ്: അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസറഗോഡിന്റെ നേതൃത്ത്വത്തില്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി (യു എസ് എ) ഡോക്ടറേറ്റ് കരസ്ഥമാക്കിയ അലയന്‍സ് ക്ലബ്ബ് അംഗങ്ങളായ മുസ്തഫ ബി ആര്‍ ക്യു ,ടിഡി നൗഫല്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അലയന്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ എസ്സ് റഫീക്ക് മുമാന്റോ നല്‍കി ആദരിച്ചു. നിരവധിസാമൂഹ്യ സാംസ്‌കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുസ്തഫ ചുരുങ്ങിയ കാലയളവില്‍ നിരവധി തൊഴിലവസരങ്ങളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന മികച്ച സംരംഭകരാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.ഇനിയും സാമൂഹിക നന്മയ്കും മറ്റും ഉപകാരപ്രദമാകുന്ന ഉയര്‍ച്ച കൈവരിക്കട്ടെ എന്ന് റഫീക്ക് എസ് ആശംസിച്ചു, ഹോട്ടല്‍ മെട്രോ സിഗ്‌നേച്ചറില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി സമീര്‍ ആമസോണിക്‌സ് സ്വാഗതം പറഞ്ഞു. അന്‍വര്‍ കെ ജി.സിറാജ് മുജാഹിദീന്‍. നാസര്‍ എസ് എം ലീന്‍ മജീദ് കെ ബി.കബീര്‍ വെറൈറ്റി.തുടങ്ങിയവര്‍ സംബന്ധിച്ചു. രമേശ് കല്പക നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *